അഭിനന്ദനങ്ങൾ

ഇടുക്കി: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി നിസ്സി സാറാ പ്രിൻസ് കർതൃവേല ചെയ്യുന്ന തന്റെ മാതാപിതാക്കൾക്ക് പ്രോത്സാഹനം ആയിത്തീർന്നു. ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ ഇടുക്കി ഡിസ്ട്രിക്ടിലെ രാജകുമാരി സഭ പാസ്റ്റർ പ്രിൻസിന്റെ മകളാണ് നിസ്സി. ശാരീരിക അസ്വസ്ഥതകൾ നിമിത്തം മാതാവ് രോഗ കിടക്കയിൽ ആയപ്പോളും പഠനനിലവാരം കാത്തു സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠനത്തിലും ആത്മീയ കാര്യങ്ങളിലും മികവുപുലർത്തുന്ന നിസ്സി ദൈവസഭയുടെ പുത്രികാ സംഘടനയ്ക്ക് ഒരു മുതൽക്കൂട്ടാണ്.