ആദരാഞ്ജലി അർപ്പിച്ച് മാർ ക്രിസോസ്റ്റോമും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയും

0

തി​രു​വ​ല്ല: കാ​ലം ചെ​യ്ത ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ 103 ാം വ​യ​സി​ലും ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത എ​ത്തി. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത രാവിലെയാ​ണ് തി​രു​വ​ല്ല ഡോ.​അ​ല​ക്‌​സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​യ​ത്. വീ​ൽ ചെ​യ​റി​ൽ ഇ​രു​ന്ന് അ​ദ്ദേ​ഹം ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഭൗ​തി​ക​ശ​രീ​ര​ത്തി​നു മു​മ്പി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ച് പ്രാ​ർ​ത്ഥിച്ചു. സ​ഭാ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​കാ​ലം ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ച ജോ​സ​ഫ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഇ​ന്ന​ലെ​ത​ന്നെ മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഇ​ന്നു​രാ​വി​ലെ തി​രു​വ​ല്ല​യി​ലെ​ത്തി ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ലോ​ക​സ​ഭാ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​കാ​ലം മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കി​യ വ്യ​ക്തി​ത്വ​മാ​ണ് ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​തെ​ന്ന് ക​ർ​ദ്ദിനാ​ൾ മാ​ർ ആ​ല​ഞ്ചേ​രി അ​നു​സ്മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അടക്കമുള്ള മെത്രാന്മാരും ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

You might also like