ആര്യവൈദ്യ ഫാർമസി എം.ഡി പി.ആർ ക‌ൃഷ്ണകുമാർ അന്തരിച്ചു

0

കോയമ്ബത്തൂർ: ആര്യവൈദ്യ ഫാർമസി എം.ഡി ഡോ.പി.ആർ ക‌ൃഷ്ണകുമാർ(69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയിലായി കോയമ്ബത്തൂർ കെ.എം.സി.എച്ച്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 2009ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.

എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനാണ് ക‌ൃഷ്ണകുമാർ. 1951 സെപ്റ്റംബർ 23-ന് കോയമ്ബത്തൂരിലാണ് ജനനം. അച്ഛന്റെ കാലശേഷം 1994ൽ എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാർ ഏറ്റെടുക്കുകയായിരുന്നു. കോയമ്ബത്തൂർ ആയുർവേദിക് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, ആര്യവൈദ്യൻ രാമവാര്യർ എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഫോർ ആയുർവേദയുടെ എക്സിക്യുട്ടീവ് ചെയർമാൻ, കെയർ കേരളയുടെ സി.എം.ഡി. തുടങ്ങിയ സ്ഥാനങ്ങളും കൃഷ്ണകുമാർ വഹിച്ചിരുന്നു

You might also like