ആലയ പ്രതിഷ്ഠ ശുശ്രൂഷയും മാസയോഗവും

0

ഐപിസി കൊല്ലം പെരിനാട് സെന്റെറിന്റെ ലോക്കൽ സഭ ആയിരിക്കുന്ന “ഐപിസി മുട്ടറ പ്രയർ ഹാൾ” ആണ് പുതിയതായി ദൈവസന്നിധിയിൽ പ്രതിഷ്ഠിക്കുന്നത്. സെൻറർ മിനിസ്റ്റർ ആയിരിക്കുന്ന പാസ്റ്റർ എഫ് രാജന്നാൽ ശനിയാഴ്ച രാവിലെ 9.30 യോടെ ആലയം പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നു. അതേ തുടർന്ന് ഈ മാസത്തിലെ മാസയോഗവും നടത്തപ്പെടുന്നു. കൊല്ലം പെരിനാട് സെന്ററിലെ എല്ലാ ദൈവദാസന്മാരും സഭാ വിശ്വാസികളും മുട്ടറയിലെ ദേശനിവാസികളെയും ഈ വിശുദ്ധ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നു.
പ്രാർത്ഥനയോടെ കടന്നു വന്ന് അനുഗ്രഹം പ്രാപിപ്പാൻ എല്ലാവരെയും ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.

You might also like