ഇന്ത്യയുടെ കോവിഡ് വാക്‌സിൻ അവസാന ലാപ്പിൽ; പരിശോധനകളിൽ റെക്കോർഡ് വർധന, 9 ലക്ഷത്തിലേക്ക്.

0

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പുരോഗതിയുണ്ടെന്ന് വിദഗ്ധ സമിതി. മൂന്ന് വാക്‌സിനുകളാണ് ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലുളളത്. ഇതിൽ ഒരെണ്ണം അവസാന കടമ്ബയായ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നോ, നാളെയോ ഒരു വാക്‌സിൻ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും. മറ്റ് രണ്ടെണ്ണം ഒന്നുരണ്ടു ഘട്ടങ്ങളിലാണെന്നും വി കെ പോൾ പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മൂന്ന് വാക്‌സിനുകൾ വികസന ഘട്ടത്തിലാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

രാജ്യത്ത് പരിശോധനകളുടെ എണ്ണം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 ലക്ഷത്തോളം പരിശോധനകളാണ് നടന്നത്. 8,99,000 പരിശോധനകൾ ഈ രംഗത്തെ ഏറ്റവും ഉയർന്ന കണക്കാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിദിനം രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണത്തിന് സമാനമാണ്.ശരാശരി 55000ൽ അധികം പേരാണ് പ്രതിദിനം ആശുപത്രി വിടുന്നത്. നിലവിൽ കോവിഡ് രോഗമുക്തി നേടിയവർ 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൊത്തം കോവിഡ് ബാധിതരുടെ 25 ശതമാനം മാത്രമാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. മരണനിരക്ക് രണ്ടുശതമാനത്തിൽ താഴെയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

You might also like
WP2Social Auto Publish Powered By : XYZScripts.com