ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷക കുടുംബ സമ്മേളനം

0

ചാത്തന്നൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ സെന്റർ ശുശ്രൂഷക കുടുംബ സമ്മേളനം ഒക്ടോബർ 9 ന് കാരംകോട് എബൻ ഏസർ ചർച്ചിൽ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് നടന്നു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ രാജു പൂവക്കാല (തിരുവല്ല) ക്ലാസ്സ് എടുത്തു. പാസ്റ്റർ റ്റി. ഇ. വർഗീസ്, സിസ്റ്റർ ജോയമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ സാജൻ ഈശോ കൃതജ്ഞത അറിയിച്ചു. പാസ്റ്റർ മാക്സ് വെൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. സഭ ശുശ്രൂഷകൻ പാസ്റ്റർ റ്റി.ജി. സജീവ് സമ്മേളന ക്രമീകരണകൾ ചെയ്തു.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

You might also like