എബനേസർ ക്രിസ്ത്യൻ അസ്സംബ്ലിയുടെ വാർഷിക കൺവൻഷൻ ഡവ്ട്ടണിൽ

0

മെൽബൺ: എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി, ഡവ്ട്ടൻ‌ സഭയുടെ വാർഷിക കൺവൻഷനും ഉപവാസ പ്രാർത്ഥനയും ആഗസ്റ്റ്‌ മാസം 13 മുതൽ 18 വരെ തീയതികളിൽ നടത്തപ്പെടുന്നു. 13 മുതൽ 15 വരെ തീയതികളിൽ ഉപവാസ പ്രാർത്ഥനകളും 16, 17 തീയതികളിൽ കൺവൻഷനുമായി നടത്തപ്പെടുന്ന മീറ്റിംങ്ങുകൾ‌ 18 ഞായറഴ്ച്ച സഭാ ആരാധനയോടു കൂടെ സമാപിക്കും.

പാസ്റ്റർ വെസ്ലി ജോസഫിന്റെ നേതൃത്വത്തിൽ ആറു ദിവസങ്ങളിൽ വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന മീറ്റിങ്ങുകളിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ അനീഷ്‌ ഏലപ്പാറ വചന ശിശ്രൂഷ നിർവ്വഹിക്കുകയും എബനേസർ സഭാ ഗായകസംഘം സംഗീത ശിശ്രൂഷ നയിക്കുകയും ‌ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്‌ സഭാ സെക്രട്ടറി ബ്രദർ. ജെറിൻ ജോണുമായി ബന്ദപ്പെടുക +61 423 734 448.

You might also like
WP2Social Auto Publish Powered By : XYZScripts.com