എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി മെൽബൺ സഭാ സീനിയർ പാസ്റ്റർ വെസ്ലി ജോസഫിനും കുടുംബത്തിനും യാത്രയയപ്പ്‌‌ നൽകി

0 421

എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി മെൽബൺ സഭാ സീനിയർ പാസ്റ്റർ വെസ്ലി ജോസഫ്‌ മൂന്ന് വർഷത്തെ ഔദ്യോഗീക സേവനത്തിനു ശേഷം കുടുംബമായി ഭാരതത്തിലേക്കു മടങ്ങി, 2017 മുതൽ എബനേസർ സഭയുടെ സീനിയർ പാസ്റ്റർ ആയി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു.

20 മാർച്ച്‌ 2020 വെള്ളി വൈകുന്നേരം സഭാ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക മീറ്റിങ്ങിൽ സഭ അദ്ദേഹത്തിന്‌ മൊമന്റോ നൽകി ആദരിക്കുകയും യാത്രയയപ്പ്‌ നൽകുകയും ചെയ്തു. കൊവിഡ്‌-19 വൈറസ്‌ ബാധയോടനുബന്ധിച്ച്‌ രാജ്യത്തു നിലനിൽക്കുന്ന പ്രത്യേക നിയന്ത്രണങ്ങൾക്കനുസരിച്ച്‌ മീറ്റിങ്ങ്‌‌ ക്രമീകരിച്ചതിനാൽ പൊതുജനങ്ങൾക്കു പങ്കെടുക്കുന്നതിനു കർശ്ശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. വിപുലമായ യാത്രയയപ്പ്‌ മീറ്റിങ്ങ് ഞായറാഴ്ച്ച വൈകുന്നേരം ക്രമീകരിച്ചിരിക്കവേ‌ രാജ്യത്തെ പ്രതിസന്ധിയിലാക്കിയ വൈറസ്‌ ബാധ മുഖാന്തരം പെട്ടന്നുണ്ടായ നിയന്ത്രണങ്ങൾ മുൻകൂട്ടി ക്രമീകരിച്ച മീറ്റിങ്ങിനു തടസ്സമാകുകയും നേരത്തേ നടത്തുകയുമാണ്‌ ചെയ്തത്‌. നിയന്ത്രണങ്ങൾക്ക്‌ വിധേയമായതിനാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും അനേകം സഭാ സാമൂഹിക നേതാക്കന്മാർക്കും പങ്കെടുക്കുവാൻ കഴിഞ്ഞില്ലായെങ്കിലും എ.യു.പി.സി വിക്റ്റോറിയ സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ്‌ സൈമൺ വചനത്തിൽ നിന്നു സംസാരിക്കുകയും മറ്റ്‌ പാസ്റ്റർമാരായ റെജി ഫിലിപ്പ്‌, വൽസൻ ജോർജ്ജ്‌ തുടങ്ങിയ ദൈവദാസന്മാർ മീറ്റിങ്ങിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

തുടർന്നു സഭയെ നയിക്കേണ്ടതിന്‌ നിയുക്തനായ പാസ്റ്റർ എ.റ്റി.ജോസഫ്‌ തന്റെ ആശംസകൾ തനിക്ക്‌ എത്താൻ കഴിയാത്ത സാഹചര്യത്തിൽ വീഡിയോ സന്ദേശമായ്‌ അറിയിക്കുകയും ചെയ്തു.

ഹൃദയ ഭേദകമായ നിമിഷങ്ങൾ പങ്കുവച്ച്‌ സഭാ കമ്മറ്റിയെ പ്രതിനിധീകരിച്ച്‌‌, സെക്രട്ടറി ബ്രദർ ജെറിൻ ജോൺ സഭയുടെ സർവ്വ ഭാവുകങ്ങളും നേർന്ന ശേഷം പ്രസിഡന്റ്‌ ബ്രദർ ജോൺ മാത്യൂ സഭക്കു വേണ്ടി മൊമന്റോ നൽകി അദ്ദേഹത്തെ ആദരിക്കുകയും തുടർന്ന് പാസ്‌റ്റർ വെസ്ലി ജോസഫ്‌ സഭയെ അഭിസംബോധന ചെയ്‌ത്‌, സഭ തന്നോട്‌ കാണിച്ച കൂട്ടായ്‌മക്കും സഹകരണത്തിനും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സഭയുടെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ, യുവജനസംഘം, ഗായകസംഘം, സോദരീ സമാജം ഭാരവാഹികൾ ആശംസകൾ അറിയിക്കുകയും ബ്രദർ സുനിൽ ജോസഫിന്റെ നേതൃത്വത്തിൽ ഇ.സി.എ ഗായകസംഘം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത മീറ്റിംഗ്‌ ഡോ. ഗോഡ്സൺ പൂമൂട്ടിൽ ശിശ്രൂഷകൾക്ക്‌ നേതൃത്വം വഹിച്ചു. സഭക്ക്‌ ലഭിച്ചതിൽ ശ്രേഷ്ഠനായ കർത്തൃദാസന്റെ യാത്രയയപ്പ്‌ കണ്ണീരിൽ കുതിർന്ന നിമിഷങ്ങളായി മാറുകയായിരുന്നു. പാസ്റ്റർ വെസ്ലി പ്രാർത്ഥിച്ച്‌ ആശീർവാദത്തോടെ മീറ്റിംഗ്‌ പരിയവസാനിച്ചുവെങ്കിലും തുടർന്ന് മെൽബൺ വിമാന താവളത്തിലും സഭാ വിശ്വാസികൾ എത്തി തങ്ങളുടെ സ്നേഹം പ്രകടമാക്കി.

You might also like
WP2Social Auto Publish Powered By : XYZScripts.com