കണ്ണൂരിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു

0

കണ്ണൂരിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു. പാനൂരിനടുത്ത കൈവേലിക്കലിൽ കടവങ്കോട്ട് ബാബുവാണ് (49) തൂങ്ങി മരിച്ചത്. വൈകീട്ട് 3.30 നായിരുന്നു സംഭവം.

ഭാര്യയും മക്കളും കൊവിഡ് ടെസ്റ്റിനായി തലശേരി ജനറൽ ആശുപത്രിയിൽ പോയപ്പോഴായിരുന്നു ആത്മഹത്യ.

വീടിന് തൊട്ടടുത്തുള്ള പറമ്ബിലെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തൂവക്കുന്ന് എലീസിയം ലൈബ്രറിയിൽ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് 24 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1113 ആയി.

You might also like