കാലിഫോർണിയയിലെ ക്രൈസ്തവ ദേവാലയത്തിൽ രണ്ടുപേർ കുത്തേറ്റു മരിച്ചു: മൂന്നുപേർ ആശുപത്രിയിൽ

0

സാൻജോസ്: കാലിഫോർണിയയിലെ സാൻ ഹോസെയിലെ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിലുണ്ടായ അക്രമത്തിൽ രണ്ടുപേർ കുത്തേറ്റു മരിച്ചു. ഞായറാഴ്ച രാത്രി 7:54ന് സാൻ ഹോസെയിലെ പ്രൊട്ടസ്റ്റൻറ് ആരാധനാലയമായ ഗ്രേസ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. ഏതാനും പേർക്കു കുത്തേറ്റുവെന്നും ചിലരുടെ നില ഗുരുതരമാണെന്നും സാൻജോസ് പോലീസും മേയർ സാം ലിക്കാർഡോയും പറഞ്ഞു. അക്രമിയെ അറസ്റ്റ്‌ചെയ്തതായി മേയർ ട്വീറ്റ് സാം ആദ്യം ട്വീറ്റ് ചെയ്തുവെങ്കിലും ഏതാനും സമയത്തിനുശേഷം അതു പിൻവലിച്ചു. അന്വേഷണപുരോഗതിയെക്കുറിച്ചു പോലീസിൽ നിന്നു വിവരം ലഭിക്കുന്നതേയുള്ളു എന്ന പ്രസ്താവന ഇതിനു പിന്നാലെ പുറത്തിറങ്ങി.

പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തതായി സാൻ ജോസിലെ പോലീസ് അറിയിച്ചു. ആക്രമണ സമയത്ത് ശുശ്രൂഷകൾ ഒന്നും നടക്കുന്നില്ലായിരിന്നു. തണുപ്പിനെ അതിജീവിക്കാൻ പള്ളിയിലേക്ക് കൊണ്ടുപോയവരാണ് അക്രമത്തിന് ഇരയായതെന്ൻ പോലീസ് പറയുന്നു. അക്രമത്തിന്റെ ഓരോ ഇരയ്ക്കും കുറഞ്ഞത് ഒരു കുത്തേറ്റ മുറിവുണ്ട്. സംഭവസ്ഥലത്ത് തന്നെ ഒരു പുരുഷൻ മരിച്ചിരിന്നു. പിന്നീട് ഒരു സ്ത്രീ ആശുപത്രിയിൽവെച്ച് മരിച്ചു. പുരുഷന്മാരായ മറ്റ് മൂന്നു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.

You might also like