കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ച മേഴ്‌സി ബിജുവിന്റെ സംസ്കാരം നവംബർ 13 ന്

0 421

കൊട്ടാരക്കര: കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയായ നേഴ്സ് മരിച്ചു. നെല്ലിക്കുന്നം നെട്ടാറ വീട്ടിൽ ബിജു സാമുവലിന്റെ ഭാര്യ മേഴ്സി ബിജു(44)വാണ് കഴിഞ്ഞ ഒമ്പതിന് രാത്രി കുവൈറ്റിൽ വച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്. കെ ഒ സി ഹോസ്പിറ്റലിൽ ജി ടി സി എന്ന കമ്പനിയുടെ കരാർ ജോലി ചെയ്യുകയായിരുന്നു മേഴ്സി. ജോലിക്കായി ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

അദാൻ ഹോസ്പിറ്റൽ, കെ ഒ സി ഹോസ്പിറ്റൽ, അഹമ്മദി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന അലൻ ട്രാൻസ്പോർട്ടിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന പരുക്കേറ്റ മറ്റ് നഴ്സുമാരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെറ്റിയാണ് മേഴ്സിയുടെ ഏകമകൾ. സംസ്കാരം ബുധൻ രാവിലെ 9നു കൊട്ടാരക്കര നെല്ലിക്കുന്നം ഐ പി സി ഹാളിലെ ശുശ്രുഷകൾക്കുശേഷം സഭ സെമിത്തേരിയിൽ.

You might also like
WP2Social Auto Publish Powered By : XYZScripts.com