കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു

0

ഐ എസ് എല്ലിന് മുന്നോടിയായി പ്രീസീസണായുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. 30 അംഗ ടീമിനെയാണ് ക്ലബ് ഇന്ന് പ്രഖ്യാപിച്ചത്. യുവനിരയുടെയും പരിചയ സമ്ബത്തിന്റെയും തുല്യ മിശ്രിതം ആണ് സ്ക്വാഡിൽ കാണാൻ കഴിയുന്നത്. അഞ്ച് മലയാളി യുവതാരങ്ങൾ 30 അംഗ സ്ക്വാഡിൽ ഉണ്ട്. സെന്റർ ബാക്കായ ഹക്കു, മധ്യനിര താരങ്ങളായ രാഹുൽ കെ പി, സഹൽ അബ്ദുൽ സമദ്, പ്രശാന്ത്, അർജുൻ ജയരാജ് എന്നിവരാണ് ടീമിൽ ഉള്ളത്.

ഈ പ്രഖ്യാപിച്ച ടീമിൽ ഇനി പുതിയ സൈനിംഗുകളും എത്തും. പ്രീസീസണ് അവസാനമാകും ഐ എസ് എല്ലിനുള്ള അവസാന സ്ക്വാഡ് പ്രഖ്യാപിക്കുക‌. ഇപ്പോൾ വിദേശ താരങ്ങളായ ഫകുണ്ടോ പെരേര, ഗാരി ഹൂപർ, വിസെന്റെ ഗോമസ്, സിഡോഞ്ച എന്നിവരാണ് സ്ക്വാഡിൽ ഉള്ളത്. രണ്ടോ മൂന്നോ വിദേശ താരങ്ങളുടെ സൈനിംഗ് കൂടെ കേരള ബ്ലാസ്റ്റേഴ്സ് ഉടൻ പൂർത്തിയാക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങൾ ഇന്ന് മുതൽ ഗോവയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

You might also like