കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു

0

കൊച്ചി: ( 05.10.2020) കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ കെ ഉഷ(81) അന്തരിച്ചു. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതയാണ്. സുജാത മനോഹറിനു ശേഷമുള്ള, ഹൈക്കോടതിയുടെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്ന കെ കെ ഉഷ 2000-2001 ലാണ് ആ പദം അലങ്കരിച്ചത്.

1961-ൽ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരൻ 1979-ൽ ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായി നിയമിതയായി. തൃശൂരിൽ 1939 ജൂലൈ മൂന്നിനായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ സുകുമാരനാണ് ഭർത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്ബതികളാണിവർ. 2000 നവംബറിലാണു കെ കെ ഉഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്.
അതിനു തൊട്ടു മുൻപ് കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു. 1991 ഫെബ്രുവരി 25 മുതൽ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. മക്കൾ: ലക്ഷ്മി (യുഎസ്), കാർത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കൾ: ഗോപാൽ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).

You might also like