‘ക്രൈസ്തവ സാമൂഹ്യപ്രതിബദ്ധത സമൂഹം തിരിച്ചറിയണം’

0 391

കൊച്ചി. കേരളത്തിന്റെ ആരോഗ്യ വിദ്യാഭാസ സാമൂഹ്യ മേഖലകളിൽ ക്രൈസ്തവ സഭകളും സ്ഥാപനങ്ങളും നൽകിയരുന്ന മഹനീയ സേവനം സമൂഹം തിരിച്ചറിയണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ്‌ സാബു ജോസ്. സാമൂഹ്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ സ്വാശ്രയ കോളേജുകൾ ആരംഭിച്ചപ്പോൾ കടന്നുവന്ന പുതിയ പ്രസ്ഥാനങ്ങളുടെയും നൂറ്റാണ്ടുകളായി സേവന പാരമ്പര്യമുള്ള സമുദായങ്ങളുടെ സ്ഥാപനങ്ങളെയും ഒരുപോലെ വിക്ഷിക്കരുത്. കച്ചവടതാല്പര്യത്തോടെ കടന്നുവരുടെയും, സേവന മേഖലകളിൽ യാതൊരുവിധ പദ്ധ്യതികളോ സ്ഥാപങ്ങളോ ഇല്ലാത്തവരും നടത്തുന്ന നയങ്ങളും പ്രസ്താവനകളും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാറുണ്ട്.

സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങൾ ആരംഭിച്ച സാഹചര്യവും, പിന്നിടുണ്ടായ ഉത്തരാവുകളുടെ ഉദ്ദേശശുദ്ധിയും സമൂഹം വേണ്ടതുപോലെ വിലയിരുത്തണം. മെഡിക്കൽ കോളേജുകളിലെ ഫീസ് ഇപ്പോഴും മൂ ന്നിലോന്നായി നിലനിർത്താനുള്ള സഭാ സ്ഥാപനങ്ങളുടെ ത്യാഗവും ധർമ്മിക ബോധവും ഒരിക്കൽകൂടി ആവർത്തിച്ചിരിക്കുന്നതിനെ കെസിബിസി പ്രോലൈഫ് സമിതി സ്വാഗതം ചെയ്യുന്നു. ഇത്തരം മാതൃകാപരമായ തീരുമാനങ്ങളെ ചില മാധ്യമങ്ങൾ തമസ്കരിക്കുന്നതും ഉചിതമല്ല. മുഴുവൻ സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങളും അതിന്റെ സാധാരണക്കാരുടെ മക്കളോടുള്ള പ്രതിബദ്ധത പ്രകടമാക്കണം.സർക്കാർ സ്ഥാപനങ്ങളെ കാലോചിതമായി വിലയിരുത്തുകയും, സർക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും ക്ഷേമപദ്ധതികൾ ആസൂത്രണം നടത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com