കൺവെൻഷൻ സ്റ്റേജിൽ പാസ്റ്റർ അജി ആന്റണിയ്ക്ക് നേരെ അക്രമം കാട്ടിയ പ്രതി പോലീസ് പിടിയിൽ

0

കൊല്ലം / നിലമേൽ സമീപം ഐ പി സി യുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷന്റെ അവസാന ദിവസം പാസ്റ്റർ അജി ആന്റണി പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരാൾ സ്റ്റേജിൽ കയറി അക്രമം കാട്ടുകയായിരുന്നു. ഈ സംഭവം അറിഞ്ഞ ഉടനെ
ഇന്ന് രാവിലെ മാധ്യമ പ്രവർത്തകനും പി സി ഐ കൊല്ലം ജില്ലാ പ്രസിഡന്റുമായ ജോൺ ഹാബേൽ, സെക്രട്ടറി ഡി. അലക്സാണ്ടർ, നാഷണൽ കോ ഓർഡിനേറ്റർ ജെ എം ജോൺസൻ എന്നിവർ പാസ്റ്റർ അജി ആന്റണി യെ വിളിച്ചു വിവരങ്ങൾ തിരക്കിയതിനു ശേഷം ചടയമംഗലം എസ് ഐ വിളിച്ചപ്പോൾ പറഞ്ഞത് മദ്യപിച്ചു ഒരാൾ ബഹളം വച്ച് എന്നാണ്. എന്നാൽ അങ്ങനെ അല്ല സ്റ്റേജിൽ കപ്പ കമ്പുമായി എത്തി അടിച്ചു എന്നും അത് സമയോചിതമായി കണ്ടുനിന്ന പട്ടാഴി ഐ പി സി പാസ്റ്റർ വിൽ‌സനും മറ്റു പാസ്റ്റർമാരും തടഞ്ഞത് കൊണ്ടാണ് പ്രസംഗകൻ നിസ്സാര പരുക്ക് കളോടെ രക്ഷ പെട്ടത് എന്ന് പറഞ്ഞതോടെ ആണ് എസ് ഐ വിവരം അറിയുന്നതും ഉടൻ തന്നെ പോലീസ് പ്രതി യെ അറസ്റ്റ് ചെയ്തതും. പ്രതി ക്ക് താകീത് നൽകി വിട്ടാൽ മതി എന്നാണ് ലോക്കൽ പാസ്റ്ററുടെയും വിശ്വാസികളുടെയും താല്പര്യം.ഈ പ്രതി യുടെ കുടുംബ ത്തിൽ ഒരു സമാധാനവും ഇല്ലാതെഎന്നും അടിയും ബഹളവും ആണെന്ന് അറിയാനും ഇടയായി അതുകൊണ്ട് ഈ ന്യൂസ്‌ വായിക്കുന്ന എല്ലാവരും ഇവരുടെ ആത്മാവിനെ നേടുവാൻ ഒരു വാക്കിൽ ഇവരെ ഓർത്തു പ്രാർത്ഥിക്കുക മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു കൊടുക്കുക അവരും പ്രാർത്ഥിക്കട്ടെ. ഈ സംഭവത്തിനു പിന്നിൽ മറ്റ് ഒരു സംഘടനകൾക്കും പങ്കില്ല.

You might also like