കർണാടക ഐ.പി.സി. ശുശ്രൂഷക സമ്മേളനം ഇന്ന് മുതൽ (സെപ്റ്റംബർ 17 )

0

ബെംഗളുരു: കർണാടക ഐ.പി.സി. ശുശ്രൂഷക സമ്മേളനം സെപ്റ്റം. 17 ഇന്ന് മുതൽ വിവിധ സെൻ്ററുകളിൽആണ് നടത്തപ്പെടുന്നത്. കോവിഡ് വ്യാപനംമൂലം ഗവൺമെൻ്റ് നിർദ്ദേശങ്ങൾ അനുസരിച്ച് വളരെ ചെറിയ തോതിൽ വിവിധ സെന്ററുകൾ കേന്ദ്രികരിച്ചു ആണ് കർണാടക ഐ.പി.സി ഇക്കുറി ശുശ്രൂഷക സമ്മേളനം നടത്തുന്നത്. സെപ്റ്റംബർ 17 ഇന്ന് മുതൽ ആരംഭിക്കുന്ന കർണാടക സ്റ്റേറ്റ് ശുശൂഷക സമ്മേളനം പ്രാരംഭമായി ബാംഗ്ലൂർ സെൻ്റർ വൺ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടത്തും.

സെപ്റ്റംബർ 17 ന് ആരംഭിക്കുന്ന കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനത്തിൽ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ എസ് ജോസഫ്, പാസ്റ്റർ ടി.ഡി തോമസ്, പാസ്റ്റർ ഒ.ടി തോമസ് , ഡോ. പാസ്റ്റർ ഏബ്രഹാം മാത്യൂ വല്യത്ത്, പാസ്റ്റർ കെ.വി ജോസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ടി.എസ് മാത്യു, പാസ്റ്റർ ജോർജ് എബ്രഹാം എന്നിവർ അദ്ധ്യക്ഷത വഹിക്കും.
രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ശുശ്രൂഷക സമ്മേളനം നടക്കുന്നത്.

സമ്മേളനം നവംബർ മാസത്തോടെ സമാപിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് അറിയിച്ചു.

You might also like