ചത്തു പുഴുവരിച്ച പോത്തി​ൻറ ഇറച്ചി വിൽക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു; പൊലീസ്സ് കേസെടുത്തു.

0

മുക്കം: തലയിൽ മുറിയേറ്റു പുഴുവരിച്ച്‌ചത്തപോത്തി​െൻറ ഇറച്ചി കശാപ്പ് ചെയ്ത് വിൽക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ്സ് എത്തി കേസ്സെടുത്തു. സ്ഥല ഉടമ ജാവിദ് അബ്ദുല്ല ക്കെതിരെയാണ്​ (43) മുക്കം പൊലീസ്സ് കേസെടുത്തത്. ഇയാൾ ആനയാകുന്ന് മുരിങ്ങം പുറായി സ്വദേശിയാണ്.

പോത്ത് വളർത്തൽ ജോലിയുടെ ഭാഗമായി മൂന്ന് പോത്തുകളെ വാങ്ങിയെങ്കിലും ഒരു പോത്തിനെ അറുക്കുവാൻ വിറ്റു. ഇതിൽപ്പെട്ട ഒരു പോത്തിന് തലക്ക് മുറിയേറ്റതിനാൽ തോട്ടക്കാടുള്ള അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിയിട്ടതായിരുന്നു. ശനിയാഴ്ച്ച പോത്ത് ചത്തിരുന്നു.

ഇതിനിടക്ക്​ പുഴുവരിച്ച്‌ നാറിയ പോത്തി​െൻറ തൊലി പൊളിച്ച്‌ ഇറച്ചിയാക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്​., വാർഡ് കൗൺസിലർ പൊലീസ്സിൽ വിവരമറിയിച്ചതിനാൽ സംഭവസ്ഥലത്ത് എത്തി തടഞ്ഞത്. ജഢം കുഴിച്ചിടാമെന്ന് ഉടമ പറഞ്ഞങ്കിലും കേട്ടില്ല. ഒടുവിൽ കാരശ്ശേരി പഞ്ചായത്ത് അധികൃതർ എത്തിമണ്ണ് മാന്തിയന്ത്രമുപയോഗിച്ച്‌ ഞായറാഴ്ച്ചനാല് മണിയോടെ കുഴിച്ചിട്ടത്.സംഭവത്താൽ മൃഗ്ഗ വകുപ്പും ആരോഗ്യ വകുപ്പും ഇടപ്പെട്ട് അന്വേഷണമാരംഭിച്ചു.

You might also like