ചാത്തന്നൂർ സെൻറർ സണ്ടേസ്കൂൾ പി.വൈ.പി.എ സംയുക്ത വാർഷികം നടത്തി

0

ചാത്തന്നൂർ: ഐ.പി.സി ചാത്തന്നൂർ സെൻറർ സണ്ടേസ്കൂൾ , പി.വൈ.പി.എ സംയുക്ത വാർഷീകം മേലേവിള കോയിപ്പാട് ചർച്ചിൽ നടന്നു. പാസ്റ്റർ ജോർജ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സെന്റർ പാസ്റ്റർ റ്റി.ഇ.വർഗീസ് ഉദ്ഘാടന സന്ദേശം നല്കി. പാ. സാജൻ ഈശോ മുഖ്യ സന്ദേശം നല്കി. സണ്ടേസ്കൂൾ വിദ്യാർത്ഥികളും യുവജനങ്ങളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്ററന്മാരായ ചാക്കോ സ്കറിയ, ജോസ്പണിക്കർ, സിസ്റ്ററന്മരായ ജോയമ്മ വർഗീസ്, സാലി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. പാസ്റ്ററന്മാരായ മാക്സ് വെൽ, രാജേഷ്, രാജൻ വർഗീസ് എന്നിവർ നേതൃത്വം നല്കി

You might also like
WP2Social Auto Publish Powered By : XYZScripts.com