ചർച്ച്‌ ആക്റ്റ് നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ പുരോഹിതന്റെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്..

0

കോട്ടയം: ചർച്ച്‌ ആക്റ്റ് നടപ്പിൽ വരുത്തണമെന്ന ആവശ്യവുമായി കേരളത്തിലെ 15 ലക്ഷം വിശ്വാസികളുള്ള ക്രിസ്ത്യൻ സഭയിലെ പുരോഹിതൻ നിരാഹാര സമരത്തിൽ. യാക്കോബായ സഭയുടെ റമ്ബാനും ചർച്ച്‌ ആക്‌ട് മൂവ്‌മെന്റ്കളുടെ നേതാവും അതിനു വേണ്ടി പ്രവർത്തിക്കുന്ന മലങ്കര ആക്ഷൻ കൗൺസിൽ ഫോർ ചർച്ച ്‌ആക്റ്റ് ബിൽ ഇംപ്ലിമെന്റേഷൻ(മക്കാബി)യുടെ സ്ഥാപക ഡയറക്ടറുമായ ബാർ യൂഹാനോൻ റമ്ബാനാണ് തന്റെ ആശ്രമത്തിൽ ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. ഈ മാസം 19ാം തിയ്യതിയാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സമരപരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിലവിലുള്ള ഗുരുദ്വാരാ ആക്റ്റ്, വഖഫ് ആക്റ്റ് എന്നിവ പോലുള്ള ഒരു നിയമം ക്രിസ്ത്യൻ സഭയ്ക്കും വേണമെന്നാണ് ആവശ്യം. ക്രൈസ്തവ സഭയിൽ പള്ളിത്തർക്കം പോലുള്ള പല പ്രശ്‌നങ്ങൾക്കും പിന്നിൽ ഇത്തരമൊരു ആക്റ്റിന്റെ അഭാവമാണെന്നാണ് സമരത്തെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.
മുൻകാലങ്ങളിൽ ഇത്തരമൊരു ആക്റ്റിനു വേണ്ടി പല സഭയിലുള്ള ക്രൈസ്തവ സംഘടനകൾ ശബ്ദമുയർത്തിയിട്ടുണ്ട്. ഇത്തരമൊരു നിയമം കൃഷ്ണയ്യർ അധ്യക്ഷനായി 2009 ൽ തന്നെ എഴുതിത്തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. ഇതുപക്ഷേ, നടപ്പാക്കാനോ നിയമസഭയിൽ അവതരിപ്പിക്കാനോ ഒരു സർക്കാരും തയ്യാറായിട്ടില്ല. ഇതിനുവേണ്ടിയുള്ള നിരവധി ശ്രമങ്ങൾ നടന്ന് പരാജയപ്പെട്ട സാഹചര്യത്തിലാണ് ചർച്ച്‌ ആക്റ്റ് നടപ്പാക്കിയേ തീരു എന്ന നിലപാടിൽ യാക്കോബായ സഭയിലെ പ്രമുഖനായ പുരോഹിതൻ റമ്ബാൻ തന്നെ നേരിട്ട് സമരത്തിനിറങ്ങിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ ദയറയിലെ സ്വന്തം ആശ്രമത്തിൽ തന്നെയാണ് റമ്ബാൻ നിരാഹാര സമരം തുടങ്ങിയിട്ടുള്ളത്.

1927 ലാണ് ഇന്ത്യൻ ചർച്ച്‌ ആക്റ്റ് നിലവിൽ വന്നത്. സ്വാതന്ത്ര്യാനന്തരം 1957 ൽ എസ് സി സെതൽവാദ് അദ്ധ്യക്ഷനായ ലോകമ്മീഷന്റെ റിപോർട്ടിൽ ഇത്തരമൊരു നിയമം എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ചർച്ച്‌ ആക്‌ട് നിലവിലുണ്ട്. എന്നാൽ ക്രിസ്ത്യൻ സഭയുടെ സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമം ഇതുവരെയും കേരളത്തിൽ നടപ്പായിട്ടില്ല.

”ഭാരതത്തിലെ സിക്കുകാർക്ക് ഗുരുദ്വാരാ ആക്ടുണ്ട്. മുസ്‌ലിംകൾക്ക് വഖഫ് ആക്ടുണ്ട്. ഹിന്ദുക്കൾക്ക് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ടുണ്ട്. എന്നാൽ ക്രിസ്ത്യാനികൾക്ക് അവരുടെ സഭാ സ്വത്ത് കൈകാര്യം ചെയ്യാൻ ഒരു നിയമമില്ല. ഈ വിവേചനം അവസാനിപ്പിക്കാൻ നടപടി വേണം”- മക്കാബി ജനറൽ സെക്രട്ടറി അഡ്വ. ബോബൻ വർഗീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 അനുസരിച്ച്‌ ഇന്ത്യയിലെ ഏതൊരു പൗരനും അവന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം, പ്രചരിപ്പിക്കാം, ആർട്ടിക്കിൾ 26 അനുസരിച്ച്‌ മതത്തിന്റെ ഉന്നമനത്തിനുവേണ്ടിയും ജീവകാരുണ്യ ലക്ഷ്യങ്ങൾക്കും സ്ഥാപനങ്ങൾ ഉണ്ടാക്കാം. എന്നാൽ ആർട്ടിക്കിൾ 26 (ഡി) പ്രകാരം ഈ സ്ഥാപനങ്ങൾ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ഭരിക്കപ്പെടേണ്ടത്. ഇത്തരമൊരു നിയം ക്രിസ്ത്യൻ സഭയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് ദി കേരള ക്രിസ്്ത്യൻ ചർച്ച്‌ പ്രോപർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻ ട്രസ്റ്റ് ബില്ല്, 2009 നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ രംഗത്തുവന്നിരിക്കുന്നത്.

You might also like