ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസീയറായി റവ . എൻ പി കൊച്ചുമോൻ നിയമിതനായി.

0

കോട്ടയം. ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസീയാറായി റവ എൻ പി കൊച്ചുമോൻ നിയമിതനായി. ഇന്ന് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓഫീസിൽ വെച്ച് കൗൺസിൽ അംഗങ്ങളുടെയും ഓഫീസ് സ്റ്റാഫുകളുടെയും സാനിധ്യത്തിൽ വെച്ച് പ്രാര്ഥനയോടെയാണ് റവ എൻ. പി കൊച്ചുമോൻ (പാസ്റ്റർ കൊച്ചുമോൻ കുമരകം ഓവർസീയാറായി ചാർജ് എടുത്തത്.. ദൈവസഭയുടെ ഫൈത് സെമിനാരിയിൽ നിന്നും വേദപഠനശേഷം ദൈവസഭയുടെ ലോക്കൽ സഭ ശുശ്രുഷകൻ, യൂത്ത് ഡിറക്ടർ, ക്രൂസേഡ് ഡയറക്ടർ, സെന്റര് മിനിസ്റ്റർ, കൗൺസിൽ അംഗം എന്നെ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.. അനുഗ്രഹിക്കപ്പെട്ട ഒരു പ്രഭാഷകനാണ് പാസ്റ്റർ എൻ പി കൊച്ചുമോൻ.
കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചു വളരെ കുറച്ചു പേര് മാത്രമേ ചടങ്ങിന് പങ്കെടുത്തുള്ളൂ.
വിപുലമായ പരിപാടികൾ നടത്തുമെന്ന് ഓഫീസ് അറിയിച്ചു.

You might also like