ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ മിനിസ്റ്റർ പാസ്റ്റർ കുഞ്ഞുമോൻ ദാനിയേൽ നിത്യതയിൽ

0

ബെംഗളുരു: കർണാടക ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്ററും എം.എസ് പാളയ ചർച്ച് ഓഫ് ഗോഡ് സഭാ സ്ഥാപകൻ കൊട്ടാരക്കര, തെക്കേതേരി പട്ടാഴി കൊല്ലൻ്റയത്ത് പാസ്റ്റർ കുഞ്ഞുമോൻ ദാനിയേൽ ( 55) നിത്യതയിൽ. സംസ്കാരം പിന്നീട്.

ബെംഗളുരു എം.എസ് പാളയ ഭവനത്തിൽ നിന്നും ഭാര്യയും മകളൊടുമൊപ്പം നാട്ടിലേക്കുള്ള വിമാന യാത്രയിൽ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ദീർഘ വർഷങ്ങൾ ബെംഗളുരുവിൽ താമസിച്ച് സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന പാസ്റ്റർ കുഞ്ഞുമോൻ ദാനിയേൽ നാട്ടിലേക്ക് കുടുംബമായ് സ്ഥിരതാമസത്തിന് പോകുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെയാണ് ബെംഗളുരുവിൽ നിന്ന് വിമാനത്തിൽ കുടുംബമായി പുറപ്പെട്ടത്.
ഭൗതിക ശരീരം തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ.
ഭാര്യ: മോൻസി
മകൾ: ഫേബാ

You might also like
WP2Social Auto Publish Powered By : XYZScripts.com