ജോ​ലി സ​മ്മ​ർ​ദ്ദം; കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കി.

0

ബംഗളൂരു: അ​മി​ത ജോ​ലി ഭാ​ര​ത്തെ തു​ട​ർ​ന്ന് കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി. മൈ​സൂ​രി​ലാ​ണ് സം​ഭ​വം. ഡോ. ​എ​സ്.​ആ​ർ. നാ​ഗേ​ന്ദ്ര(43) ആ​ണ് മ​രി​ച്ച​ത്. അ​ല​ന​ഹ​ള്ളി​യി​ലെ ക്വാ​ട്ടേ​ഴ്‌​സി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ന​ഞ്ച​ങ്കോ​ട് താ​ലൂ​ക്ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ആ​യി​രു​ന്നു നാ​ഗേ​ന്ദ്ര. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന നാ​ഗേ​ന്ദ്ര​യ്ക്ക് ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും സ​മ്മ​ർ​ദ്ദം ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീകരിക്കുമെന്നും അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി.

You might also like
WP2Social Auto Publish Powered By : XYZScripts.com