ഡൽഹി കാപിറ്റൽസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മികച്ച തുടക്കം

0

ഷാർജ: ഐ പിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി കാപിറ്റൽസിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ഒടുവിൽ വിവരം ലഭിക്കുമ്ബോൾ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തിട്ടുണ്ട്. ശിഖർ ധവാന്റെ (26) വിക്കറ്റാണ് നഷ്ടമായത്. പൃഥ്വി ഷാ (31), ശ്രേയസ് അയ്യർ (0) എന്നിവരാണ് ക്രീസിൽ.

ആറാം ഓവറിലാണ് ധവാൻ പുറത്തായത്. വരുൺ ചക്രവർത്തിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ഓയിൻ മോർഗന് ക്യാച്ച്‌ നൽകുകയായിരുന്നു. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡൽഹി ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ആർ അശ്വിൻ ടീമിൽ തിരിച്ചെത്തി. അക്സർ പട്ടേലാണ് വഴിമാറിയത്. ഇശാന്ത് ശർമയ്ക്ക് പകരം ഹർഷൽ പട്ടേലും ടീമിൽ ഇടം കണ്ടെത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു മാറ്റം വരുത്തി. സ്പിന്നർ കുൽദീപ് യാദവിന് പകരം രാഹുൽ ത്രിപാദിയെ ടീമിൽ ഉൾപ്പെടുത്തി. ഇന്ന് ജയിക്കുന്ന ടീമിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.

ഡൽഹി കാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഷിംറോൺ ഹെറ്റ്മയേർ, മാർകസ് സ്‌റ്റോയിനിസ്, ആർ അശ്വിൻ, കഗിസോ റബാദ, ആന്റിച്ച്‌ നോർജെ, അമിത് മിശ്ര, ഹർഷൽ പട്ടേൽ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാദി, നിതീഷ് റാണ, ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ, ആന്ദ്രേ റസ്സൽ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, കമലേഷ് നാഗർകോട്ടി, ശിവം മാവി, വരുൺ ചക്രവർത്തി.

You might also like