തീപിടിത്തത്തിൽ ചില ഫയലുകൾ നഷ്ടപ്പെട്ടു, കത്തിയതിൽ സുപ്രധാന ഫയലുകളില്ലെന്നും മുഖ്യമന്ത്രി.

0

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടപ്പെട്ടത് സുപ്രധാന ഫയലുകൾ അല്ല. രണ്ട് സംഘങ്ങൾ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചക്കകം റിപ്പോർട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തീപിടിത്തത്തിന്റെ മറവിൽ പല ഫയലുകളും കടത്തിയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ ഓഫീസിലെ ഫയലുകൾ നീക്കരുതെന്ന് വിദഗ്ധ സമിതി. ഇവിടെ മുഴുവൻ സമയ പൊലീസ് സുരക്ഷ വേണം, തെളിവെടുപ്പ് പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഡോക്ടർ കൗശികൻ്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തീപിടിച്ച സംഭവത്തിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ കത്ത് ഗവർണർ തുടർ നടപടിയ്ക്കായി മുഖ്യമന്ത്രിയ്ക്ക് കൈമാറി.

You might also like