ത്രിദിന ആത്മീക വിരുന്ന്

0

ചെങ്ങന്നൂർ: ക്രിസ്ത്യൻ സോൾജിയേഴ്സ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ത്രിദിന വചനവിരുന്നു ഓഗസ്റ്റ്‌ 6 മുതൽ 8 വരെ ഉള്ള ദിവസങ്ങളിൽ വൈകിട്ട്‌ ഇന്ത്യൻ സമയം 7 മുതൽ 9 മണിവരെ‌ നടക്കുന്നതായിരിക്കും.

കൊവിഡ്‌ കാലത്തെ പരിധികൾ ഉള്ളതിനാൽ സൂം വേദിയിൽ ഒരുക്കുന്ന ശിശ്രൂഷകളിൽ, പാസ്റ്റർ റെജി ശാസ്താംകോട്ട , സുവിശേഷകൻ സെൽമോൻ സോളമൻ ,ഡോക്ടർ അലക്സ് ജോൺ , പാസ്റ്റർ പ്രിൻസ് നിലമ്പൂർ എന്നിവർ വചനത്തിൽ നിന്ന് പങ്കുവയ്ക്കും. സംഗീത ശുശ്രുഷകൾക്കു ബ്രദർ പോൾസൺ സാമുവേൽ ഗ്ലാസ്‌ഗോ, നേതൃത്വം നൽകുകയും ചെയ്യും. ക്രിസ്ത്യൻ എക്പ്രസ്സ്‌ ന്യൂസ്‌ ഫേസ്‌ബുക്ക്‌, വെബ്‌സൈറ്റ്‌ എന്നീ സംവിധാനങ്ങളിലൂടെ ലൈവ് ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കും.

You might also like