ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസീർ റവ . പി. എ. വി സാംനിത്യതയിൽ ചേർക്കപ്പെട്ടു.

0

ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസീർ റവ . പി. എ. വി സാമുവേൽ (സാം- 85 ) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാക്കനാട്ടുള്ള സൺറൈസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം..
പ്രസംഗവേദികളിലെ ഗർജിക്കുന്ന സിംഹമാണ് എന്നറിയപ്പെട്ടിരുന്ന റവ പി എ വി സാം പന്ത്രണ്ട് വർഷത്തോളം ദൈവസഭയുടെ അമരക്കാരനായിരുന്നു എങ്കിലും പ്രായധിക്യം കൊണ്ട് ദൈവസഭയുടെ പ്രവർത്തനങ്ങയിൽ നിന്നും കുറച്ചുകാലമായി വിട്ടുനിൽക്കുകയായിരുന്നു. അനുഗ്രഹീത പ്രഭാഷകൻ, വേദാദ്ധ്യാപകൻ, എഴുത്തുകാരൻ എന്നി നിലകളിൽ ശ്രദ്ധേയനാണ്. ദൈവസഭയുടെ വളർച്ചക്ക് വലിയ പങ്കു വഹിച്ചിട്ടുണ്ട്. പാസ്റ്റർ എ ആർ ടി അതിശയത്തിന്റെ മകനാണ്.
ഭാര്യ : ഏലിയാമ്മ സാമുവേൽ, മക്കൾ : റോയ് സാം (USA ), റീന സാം (USA ). സംസ്കാരം പിന്നീട്.

You might also like