ദൈവീക ഇടപെടൽ അനിവാര്യം; രാഷ്ട്രത്തിനുവേണ്ടി ഉപവസിക്കാൻ തീരുമാനിച്ച് ‌അമേരിക്ക

0

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ ദൈവഹിതം തെരഞ്ഞെടുപ്പിൽ നിറവേറാൻ നാളെ ഒക്‌ടോബർ 25 ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ അമേരിക്കൻ ജനത. ലോക പ്രശസ്ത വചനപ്രഘോഷകനും ‘ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ’ സിഇഒയുമായ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് അമേരിക്കൻ ക്രൈസ്തവ സമൂഹം ഉപവാസ പ്രാർത്ഥനയ്ക്കായി തയാറെടുക്കുന്നത്. യേശു ക്രിസ്തുവിനെ പിഞ്ചെല്ലുന്ന ക്രൈസ്തവ സമൂഹം രാജ്യത്തിനുവേണ്ടി ഒക്‌ടോബർ 25 ഞായറാഴ്ച പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി മാറ്റിവെക്കണമെന്നും നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ദൈവീക ഇടപെടലുണ്ടാകാനും ദൈവഹിതം നിറവേറാനുമായുള്ള ഈ ഉപവാസപ്രാർത്ഥനയിൽ വ്യക്തികളും കുടുംബങ്ങളും ദൈവാലയങ്ങളും അണിചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫ്രാങ്ക്‌ളിൻ ഗ്രഹാം പ്രസ്താവനയിൽ കുറിച്ചു.
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീർണ്ണ വിഷയങ്ങളിൽ ദൈവീക ഇടപെടൽ അനിവാര്യമാണെന്നും, അതിനായി രാഷ്ട്രത്തിനുവേണ്ടി ഉപവസിക്കാൻ തീരുമാനിച്ച് ‌അമേരിക്ക. ഒക്‌ടോബർ 25 ഞായറാഴ്ച ക്രൈസ്തവ വിശ്വാസികൾ ഉപവാസത്തിനും, പ്രാർത്ഥനയ്ക്കുമായി മാറ്റിവയ്ക്കണമെന്നും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ പ്രസിഡന്റും, സിഇഒയുമായ ഫ്രാങ്ക്‌ളിൻ ഗ്രഹാം അഭ്യർത്ഥിച്ചു.

അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സർവ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലായെന്നും ഓർമ്മിപ്പിച്ച് സെപ്റ്റംബർ 26ന് വാഷിംഗ്‌ടൺ ഡി.സിയിൽ ഫ്രാങ്ക്‌ളിൻ ഗ്രഹാം ‘പ്രാർത്ഥനാ റാലി 2020’ സംഘടിപ്പിച്ചിരിന്നു. ഇതിൽ പതിനായിരങ്ങളാണ് അണിചേർന്നത്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധവും മഹാമാരിയും മൂലം കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്.

രാജ്യത്തെ ക്രിസ്തീയ ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഭരണാധികാരി തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹമാണ് അമേരിക്കൻ ക്രൈസ്തവ സമൂഹം പങ്കുവെയ്ക്കുന്നത്. ജോ ബൈഡൻ കമല ഹാരിസ് സഖ്യം തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഗർഭഛിദ്ര നയം ഉദാരവത്ക്കരിക്കുമോയെന്ന ആശങ്ക നിരവധി പ്രോലൈഫ് പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. നവംബർ മൂന്നിനാണ് ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കുക. അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അമേരിക്കൻ അറിയിച്ചിരിക്കുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com