ധനമന്ത്രിക്ക് കൊവിഡ്: മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയി

0

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനു കൊവിഡ് സ്ഥിരീകരിച്ചതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പോയി. ധനമന്ത്രിയുമായി സമ്ബർക്കത്തിൽ വന്ന സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും സ്വയം നിരീക്ഷണത്തിൽ പോയത്. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇവർക്കൊപ്പം തോമസ് ഐസകും എകെജി സെന്ററിൽ ഉണ്ടായിരുന്നു.

ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകുന്നത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ധനമന്ത്രിക്ക് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.

You might also like