നാട്ടിൽ പോവാൻ ടിക്കറ്റെടുത്ത മലയാളി കുവൈത്തിൽ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

0

കുവൈത്ത്​ സിറ്റി: നാട്ടിൽ പോവാൻ ടിക്കറ്റെടുത്ത കാസർകോട്​ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കാസർകോട്​ തൃക്കരിപ്പൂർ കൈക്കൂട്ടുകടവ്​ പൂവളപ്പിൽ എൻ.​ ഉമർ ഫാറൂഖ്​ (47) ആണ്​ മരിച്ചത്​. ഗൾഫ്​ മാധ്യമം -മീഡിയ വൺ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ പദ്ധതിയിൽനിന്ന് ജൂലൈ 19ന്​​ ഇദ്ദേഹത്തിന്​ നാട്ടിലേക്ക്​ പോവാൻ വിമാന ടിക്കറ്റ്​ എടുത്തുനൽകിയിരുന്നു. അതിന്​ ശേഷമാണ്​ വിമാന സർവീസ്​ നിലച്ചത്​. പിന്നീട്​ ജൂലൈ അവസാനം കോവിഡ്​ ബാധിച്ച്‌​ മിഷ്​രിഫ്​ ഫീൽഡ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആസ്​ത്​മ രോഗി കൂടിയായ ഇദ്ദേഹത്തി​െൻറ ആരോഗ്യനില വഷളാവുകയായിരുന്നു. പിതാവ്​: ഷാഹുൽ ഹമീദ്​. മാതാവ്​: മറിയുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഫഹീമ, ഫഹീസ. മൃതദേഹം കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്‌​ കുവൈത്തിൽ ഖബറടക്കും.

You might also like
WP2Social Auto Publish Powered By : XYZScripts.com