പാസ്റ്റർ ഡോ. ടി ജി കോശി നിത്യതയിൽ പ്രവേശിച്ചു

0

മണക്കാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ അദ്ധ്യക്ഷനും, ഫെയ്ത് തിയോളോജിക്കൽ സെമിനാരി സ്ഥാപകനുമായ തെക്കനാൽ തടത്തിൽ ജോർജ് കോശിയെന്ന പാ. ഡോ. ടി. ജി. കോശി (89) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ബയൂലദേശത്ത് പ്രവേശിച്ചു. 1932 ൽ അടൂർ ഏന്നാത്തിൽ ജനിച്ച പാ. ഡോ. ടി. ജി. കോശി, 1998 – 2015 ജനുവരി വരെ ശാരോൻ പ്രസ്ഥാനത്തിന്റെ ജനറൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1988 – ’98 വരെ ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
1962 ൽ വേദപഠനാർത്ഥം അമേരിക്കയിൽ എത്തി. അടൂർ മണക്കാലയിൽ 1970 ൽ ഫെയ്ത് ചാപ്പൽ & ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വേദപഠന സ്ഥാപനം ആരംഭിച്ചു. 1988 ൽ സ്ഥാപനത്തിന് ഫെയ്ത് തിയോളോജിക്കൽ സെമിനാരി എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. ഫെയ്ത് തിയോളോജിക്കൽ കോളേജ് ഫോർ വുമണിന് 1992 ൽ തുടക്കം കുറിച്ചു. ഇന്ന് സെറാമ്പൂർ സർവ്വകലാശാലയുടെ അംഗീകാരത്തോടെ പെന്തകോസ്ത് സമൂഹത്തിന് അഭിമാനമായി FTS നിലകൊള്ളുന്നു.
മഞ്ഞപിത്തം മൂലം ഭാര്യ പൊന്നമ്മ മരണമടഞ്ഞു. ആനി, സൂസൻ, റൂബി, ജോൺസി എന്നിവരാണ് മക്കൾ.
റാന്നി പുല്ലമ്പള്ളിൽ ഏലിയാമ്മയാണ് ഭാര്യ.
സംസ്കാര ശുശ്രുഷകൾ ശാരോൻ ഫെലോഷിപ്പ് ചർച്ച്, മണക്കാലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

You might also like