പാസ്റ്റർ മാത്യു ജോസഫ് നിത്യതയിൽ പ്രവേശിച്ചു.

0

കോട്ടയം: ഐ.പി.സി സൗദി ഈസ്റ്റൺ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ജോസഫ് (ബിനു- 52) നിത്യതയിൽ പ്രവേശിച്ചു. ആസ്ത്രേലിയ, മെൽബണിൽ കഴിഞ്ഞ 5 മാസമായി ശിശ്രൂഷയോടുള്ള ബന്തത്തിൽ കടന്നുവന്നിട്ട്‌ തിരികെയുള്ള യാത്രയിൽ ബാംഗ്ലൂർ എയർപോർട്ടിൽ വച്ച്  കുഴഞ്ഞു വീഴുകയായിരുന്നു, ഹാർട്ട് അറ്റാക്ക് എന്നാണ്‌ പ്രാധമീക അറിയിപ്പ്‌. മൃതദേഹം കോവിഡ് പരിശോധനകൾക്കു ശേഷം കേരളത്തിൽ എത്തിക്കും.

കോട്ടയം ദേവലോകത്ത് കളമ്പുകാട്ട് പരേതനായ ജോസഫിന്റെ മകനും ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മുൻ പ്രസിഡന്റ്‌, പരേതനായ പി.എം.ചെറിയാന്റ് (മക്രോണി ബേബിച്ചായൻ) മരുമകനുമാണ്‌. ഭാര്യ ബെറ്റി, മക്കൾ: ജർമി, ജെസിക്ക എന്നിവർ ആണ്‌.

സംസ്കാര ശിശ്രൂഷ പിന്നീട്‌.

You might also like