പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം ഷാർജാ പെന്തെക്കോസ്തു അസംബളിയുടെ ശുശ്രുഷകനായി ചുമതല ഏറ്റു.

0

പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം (Joy)ഷാർജാ പെന്തെക്കോസ്തു അസംബളിയുടെ ശുശ്രുഷകനായി ചുമതല ഏറ്റു. കർത്താവ് തന്റെ കരങ്ങളിൽ ശക്തമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ ദൈവ ദാസൻ അനുഗ്രഹിത ഗാന രജിതാവും കൺവെൻഷൻ പ്രസംഗകനുമാണു. ഇദ്ദേഹം1986- 88 ഹേബ്രോൻ ബൈബിൾ കോളേജിൽ വേദപഠനം കഴിഞ്ഞ് ഐ പി സി ചെറിയ പാമ്പാകുട ചർച്ചിന്റെ ചുമതല ഏറ്റു.  തുടർന്ന് ദൈവം കൊടുത്ത ദർശന പ്രകാരം വടക്കേ ഇന്ത്യായിൽ സുവിശേഷ പ്രവർത്തനത്തിനായി പോകുവാൻ ഇടയായി ഡൽഹി ,മദ്രാസ് ,കേരളത്തിൽ വിവിധ സെന്റെറിൽ സഭാ ശുശ്രുക്ഷ വഹിപ്പാൻ കർത്താവ് അവസരം നൽകി. ഈ ശുശ്രുക്ഷ കലയളവിൽ ദൈവവചന പഠനത്തിൽ കർത്താവിന്റെ ദാസൻ വർഗ്ഗീസ് ഏബ്രഹാം ബിരുദവും നേടുവാൻ ഇടയായി. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ .പി .എം ഏബ്രഹാമിന്റെ ( പാസ്റ്റർ ബേബിച്ചൻ എടത്വാ ) രണ്ടാമത്തെ മകനാണ് പാസ്റ്റർ വർഗ്ഗിസ് ഏബ്രഹാം

You might also like