പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ജി.ഐ.റ്റി.എസ്: സെറാമ്പൂർ സർവകലാശാലയുടെ എക്സ്റ്റൻഷൻ സെന്റർ

0

പുനലൂർ: ബെഥേൽ ബൈബിൾ കോളേജിന്റെ വിദൂര വിദ്യാഭ്യാസ വിഭാഗമായ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയളോജിക്കൽ സ്റ്റഡീസിനു(ജി.ഐ.റ്റി.എസ്) സെറാമ്പൂർ സർവകലാശാല- സെനറ്റ് സെന്റർ ഫോർ എക്സ്റ്റൻഷൻ & പാസ്റ്ററൽ തിയളോജിക്കൽ റിസേർച്ചിന്റെ പഠന-പരീക്ഷ കേന്ദ്രമായി അംഗീകാരം ലഭിച്ചു.

സർവകലാശാലയുടെ കീഴിലുള്ള ഡിപ്ലോമ ഇൻ ക്രിസ്ത്യൻ സ്റ്റഡീസ്(Dip. C.S), ബാച്ചിലർ ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്(B.C.S) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Dip. C.S ലേക്ക് 12 പാസ്സായവർക്കും അല്ലെങ്കിൽ 10 ക്ലാസ് വിജയിച്ചു 3 വർഷം ശുശ്രൂഷ പരിചയമുള്ളവർക്കോ അപേക്ഷിക്കാം. B.C.S ലേക്ക് ബിരുദമുള്ളവർക്കു അപേക്ഷിക്കാം അല്ലെങ്കിൽ 2 വർഷ ശുശ്രൂഷ പരിചയത്തോടെ B.Th(ATA), Dip.C.S, Dip.BT യോഗ്യത ഉള്ളവർക്കും അഡ്മിഷനു അപേക്ഷിക്കാം.

പിഴ കൂടാതെ സെപ്റ്റംബർ 25 വരെയും പിഴയോടുകൂടി ഒക്ടോബർ 20 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: റവ. ഡി മാത്യൂസ്(ഡയറക്ടർ) 9446600209, Email:dmathewsponnulil@gmail.കോം

You might also like
WP2Social Auto Publish Powered By : XYZScripts.com