പുസ്തകം പ്രകാശനം ചെയ്തു.

0 343

സാബു മുളക്കുടി (പത്തനംതിട്ട മുൻ ഡെപ്യൂട്ടി കലക്ടർ ) രചിച്ച ദൈവത്തേക്കാൾ ബഹുമാനിക്കപ്പെടുന്ന മക്കൾ എന്ന പുസ്തകം ഐ.പി.സി.ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് പ്രകാശനം ചെയ്തു.ഡബ്ലൂ എം.ഇ സഭ ദേശീയ പ്രസിഡണ്ട് ഡോ: ഒ.എം രാജു ക്കുട്ടി പുസ്തകം ഏറ്റുവാങ്ങി സന്ദേശം നൽകി.
ഗ്രന്ഥകർത്താവിനേ പോലെ ഔദ്യോഗിക തലത്തിലുള്ളവർ ആ ത്മീക രംഗത്ത് ഇത്തരം സംഭാവനകൾ നൽകുന്നത് പ്രശംസനീയമാണെന്നും ദൈവ സഭകൾക്ക് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പാസ്റ്റർ സാം പനച്ചയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാ: ബിനു ജോസഫ് വടശ്ശേരിക്കര പ്രസാധക സന്ദേശം നൽകി.
ഐപിസി കേരള സ്റ്റേറ്റ് ജോ: സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ,പാ: ജയിംസ് ജേൺ, .ഷിനു തോമസ്, പാ..തോമസ് വർഗീസ്, ബ്ലസിൻ ജോൺ മലയിൽ, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സംസാരിച്ചു.
ബ്ര: ഷാജൻ പാറക്കടവിൽ പുസ തകാസ്വാദനം നടത്തി. നിസ്സിസാന്ദ്ര സാബു ആരാധനയ്ക്കു നേതൃത്വം നൽകി.

You might also like
WP2Social Auto Publish Powered By : XYZScripts.com