പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു…

0

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എന്നാൽ, ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ഡൽഹിയിലെ ആർമി റിസർച്ച്‌ ആശുപത്രിയിൽ വെൻറിലേറ്ററിൻറെ സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ജീവൻ നിലനിർത്തിയിരിക്കുന്നത്. കൊവിഡ് കൂടി ബാധിച്ചതിനാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷമാണു പ്രണബിൻറെ നില ഗുരുതരമായത്

ഓഗസ്റ്റ് 10 നാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു.

You might also like