ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ തൂങ്ങിമരിച്ചു

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു. മൊബൈൽ മോഷണത്തിന് പിടികൂടിയ അൻസാരിയെന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനിൽ എത്തിച്ച ഇയാൾ ബാത്‌റൂമിൽ വെച്ചു തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കിഴക്കേകോട്ടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ നാട്ടുകാർ പിടികൂടിയെ അൻസാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കരിമഠം കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് പേ ക്കൊപ്പമാണ് സ്റ്റേഷനിൽ നിർത്തിയിരുന്നത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാർഡുകൾക്ക് പ്രതികളുടെ സുരക്ഷാ ചുമതല നൽകിയരുന്നുവെന്നും ഫോർട്ട് പൊലീസ് പറയുന്നു.

You might also like