ഫ്രാൻസിലെ ക്രൈസ്തവ ദേവാലയത്തിൽ തീവ്രവാദി ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു

0

പാരീസ്: സാമുവൽ പാറ്റി എന്ന അധ്യാപകന്റെ ദാരുണ മരണത്തിന്റെ ഞെട്ടൽ മാറും മുൻപ് ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്നു പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെ നോട്ര-ഡാം ബസിലിക്കയിലാണ് കത്തി ഉപയോഗിച്ചു ആക്രമണം നടത്തിയത്. അല്ലാഹു അക്ബർ എന്ൻ ഉച്ചരിച്ച് തീവ്രവാദി ഒരു സ്ത്രീയുടെ തല അറുത്തു മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണം ഭീകര പ്രവർത്തനമാണെന്ന് നീസ് മേയർ പ്രതികരിച്ചു. നഗരത്തിലെ നോട്രഡാം പള്ളിയിലും സമീപത്തുമായാണ് കത്തി ആക്രമണം നടന്നതെന്നും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിൽ വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

നഗരത്തിലെ പ്രധാന വാണിജ്യ തെരുവായ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ഓട്ടോമാറ്റിക് ആയുധങ്ങൾ സഹിതം പോലീസ് സുരക്ഷാ വലയം സ്ഥാപിച്ചിട്ടുണ്ടെന്ന് സംഭവസ്ഥലത്തെത്തിയ റോയിട്ടേഴ്‌സ് മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനിടയിലും ശേഷവും ആക്രമണകാരി ആവർത്തിച്ച് “അല്ലാഹു അക്ബർ” എന്ന് ആക്രോശിച്ചതായി ദൃക്സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com