മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം.

0

പത്തനംതിട്ട. ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ കർഷകൻ മത്തായി മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ ശിപാർശ. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.

ചിറ്റാറിൽ തെളിവെടുപ്പിനിടെയാണ് മത്തായി കിണറ്റിൽ വീണ് മരിച്ചത്. വനംവകുപ്പിൻറെ ക്യാമറ നശിപ്പിച്ചെന്ന കേസിലാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കൾ നിലപാടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.

You might also like