മലയാളീ പെന്തക്കോസ്തു സംഗമത്തിനു അഡ്ലയിഡിൽ പുതിയ തുടക്കം

0

അഡ്ലയിഡ്‌: മലയാളീ പെന്തക്കോസ്ത്‌ സഭകളുടെ ഐക്യതയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആസ്ത്രേലിയൻ യുണൈറ്റഡ്‌ പെന്തക്കോസ്തൽ ചർച്ചസിന്(എ.യു.പി.സി) അഡ്ലയിഡിൽ തുടക്കം കുറിക്കുന്നു. എ.യു.പി.സി യുടെ 8 മത്‌ നാഷണൽ കോൺഫറൻസിന്‌ മുന്നോടിയായി നടത്തപ്പെടുന്ന ഈ ഒരുക്ക സമ്മേളനം ഗ്ലാൻണ്ടോർ കമ്യൂണിറ്റി സെന്ററിൽ വച്ച്‌ 11 ഡിസംബർ ബുധൻ 6 മണിക്ക്‌ നടത്തപ്പെടുന്നു. എ.യു.പി.സി ദേശീയ നേതൃത്തത്തിന്റെ കീഴിൽ നടത്തപ്പെടുന്ന ഈ സംഗമത്തിൽ വിവിധ സംസ്ഥാന ഭാരവാഹികളും ജനപ്രധിനിധികളും പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കുന്നു. സൗത്ത്‌ ആസ്ത്രേലിയയിൽ എ.യു.പി.സി യുടെ ഈ പ്രഥമ സമ്മേളനത്തിന്‌ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ റോയ് സാമുവേൽ 0422 253 473

You might also like