മഹാഭൂരിപക്ഷം ബ്രിട്ടീഷുകാരും രാജ്യത്തെ കാണുന്നത് ക്രൈസ്തവ രാജ്യമായി തന്നെ:പുതിയ പഠന റിപ്പോർട്ട്

0

ലണ്ടൻ: മഹാഭൂരിപക്ഷം ബ്രിട്ടീഷുകാരും രാജ്യത്തെ കാണുന്നത് ക്രൈസ്തവ രാജ്യമായി തന്നെയാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. യൂഗവ് എന്ന സർവ്വേ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. സർവ്വേ റിപ്പോർട്ട് പ്രകാരം 56% ജനങ്ങളും രാജ്യത്തെ ക്രിസ്തീയ രാജ്യമായി തന്നെയാണ് നോക്കികാണുന്നത്. അക്രൈസ്തവരിൽ 47 ശതമാനവും, മതമില്ലാത്തവരിൽ 49 ശതമാനവും ബ്രിട്ടൺ ക്രൈസ്തവ രാജ്യമാണെന്ന് കരുതുന്നു. ഇങ്ങനെ ചിന്തിക്കുന്നതിൽ അധികവും പ്രായമായവരിലാണ്.

ബ്രിട്ടണിലെ എല്ലാവരും തന്നെ ക്രിസ്തുമസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടെന്ന നിരീക്ഷണവും ഗവേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രിസ്തുമസ്, ഈസ്റ്റർ ദിനങ്ങൾ ദേശീയ അവധിയായി തന്നെ നിലനിർത്തണമെന്ന അഭിപ്രായമുള്ളവരാണ് ബ്രിട്ടനിലെ ക്രൈസ്തവരും, അക്രൈസ്തവരും. 2169 ആളുകളെയാണ് ഗവേഷണത്തിനു വേണ്ടി യൂഗവ് പരിഗണിച്ചത്. ഇതേ സർവ്വേ ഏജൻസി നടത്തിയ മറ്റൊരു പഠനത്തിൽ കൊറോണ വൈറസിന്റെ ആവിർഭാവത്തിനു ശേഷം ബ്രിട്ടനിലെ യുവജനങ്ങൾക്കിടയിൽ ദൈവവിശ്വാസം വർദ്ധിച്ചുവെന്ന് വ്യക്തമായിരിന്നു.

You might also like