മഹിമ ജോൺ (20) നിത്യതയിൽ ചേർക്കപ്പെട്ടു.

0

കൊട്ടാരക്കര: ഓടനാവട്ടം ഐ പി സി സഭയുടെ ശുശ്രുഷകൻ പാസ്റ്റർ കെ എസ് ജോണിന്റെ മകൾ മഹിമ ജോൺ ജോൺ (20) നിത്യതയിൽ ചേർക്കപ്പെട്ടു… ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു അന്ത്യം.
ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപ് കാൻസർ രോഗത്തിൽ ചിലസയിലായിരുന്നു. എന്നാൽ അത് സൗഖ്യമാകുകയും ആരോഗ്യവതിയായി സഭയുടെ യുവജന മേഖലകളിലും ആത്മീയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു മഹിമ. ഡിഗ്രി വിദ്യാർത്ഥിനി ആണ്…

മഹിമയുടെ സംസ്കാരം നാളെ (14/8/20 വെള്ളി) രാവിലെ 9 മണിക്ക് ഓടനാവട്ടത്തെ സഭാഹാളിൽ കൊണ്ടുവരികയും ശുശ്രുഷകൾക്ക് ശേഷം പതിനൊന്നു മണിയോടെ സഭാസെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മാതാവ്: കവിത ജോൺ
സഹോദരൻ: ആശിഷ് ജോൺ

തത്സമയം ഞങ്ങളുടെ വെബ്‌സൈറ്റിൽ കാണാവുന്നതാണ്…
അതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..

You might also like