മാരാമണ്‍ കണ്വെന്ഷൻ സമാപിച്ചു.

പത്തനംതിട്ട: ഒരാഴ്ച നീണ്ടുനിന്ന 124- ാമത് മാരാമണ്‍ കണ്വെന്ഷന് ഇന്നലെ തിരശീല വീണു. വികലമാക്കപ്പെടുന്ന മാനവികതയുടെ മധ്യത്തില്‍ ആത്മീയത മുറുകെപ്പിടിക്കണമെന്നു സമാപന |സന്ദേശത്തില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ആര്‍ച്ച്ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന യോഗത്തില്‍ കണ്വാന്ഷന്റെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വഹിച്ചു.