മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കൊവിഡ് പരിശോധനാഫലം പുറത്ത്

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജൻ, വി.എസ്.സുനിൽകുമാർ, എ.സി.മൊയ്തീൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവാണെന്ന് വ്യക്തമായത്.

മലപ്പുറം കലക്ടർ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കരിപ്പൂർ സന്ദർശിച്ച മന്ത്രിതല സംഘവും ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയ ശേഷം പരിശോധന നടത്തിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുടെയും പരിശോധന ഫലങ്ങളും നെഗറ്റീവാണ്.

You might also like