മുൻ എം എൽ എ ജോർജ് മെഴ്‌സിയർ അന്തരിച്ചു

0

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ കോവളം എംഎൽഎയുമായിരുന്ന ജോർജ് മെഴ്‌സിയർ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഒരാഴ്ച്ച ആയി തിരുവനന്തപുരത്ത് ചികിൽസയിൽ ആയിരുന്നു.

നിയമസഭയിൽ 2006-11 കാലത്ത് കോവളത്തിന്റെ പ്രതിനിധിയായിരുന്നു. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്.

You might also like