മൂ​ന്നു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു

0

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നു സ​തേ​ൺ റെ​യി​ൽ​വേ. ഈ ​മാ​സം മൂ​ന്നു മു​ത​ൽ‌ കൊ​ല്ലം-​ചെ​ന്നൈ, ചെ​ന്നൈ-​ആ​ല​പ്പു​ഴ, ക​രൈ​ക്ക​ൽ-​എ​റ​ണാ​കു​ളം റൂ​ട്ടു​ക​ളി​ലാണ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സർവീസ് ആരംഭിക്കുന്നത്.

കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ ഈ ​മാ​സം നാ​ലു മു​ത​ൽ വൈകുന്നേരം മൂ​ന്നി​നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.10നു ​ചെ​ന്നൈ​യി​ൽ എ​ത്തി​ച്ചേ​രും. ചെ​ന്നൈ എ​ഗ്മോ​ർ-​കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ഈ ​മാ​സം മൂ​ന്നു മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 9.10നു ​ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് 1.15നു ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും.

ചെ​ന്നൈ സെ​ൻ​ട്ര​ൽ-​ആ​ല​പ്പു​ഴ സൂ​പ്പ​ർ ഫാ​സ്റ്റ് സ്പെ​ഷ​ൽ ട്രെ​യി​ൻ വെള്ളിയാഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. രാ​ത്രി 8.55നു ​ചെ​ന്നൈ​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്നു രാ​വി​ലെ 10.45നു ​ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​ച്ചേ​രും. ആ​ല​പ്പു​ഴ-​ചെ​ന്നൈ സ​ർ​വീ​സ് ഈ ​മാ​സം മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.05നു ​ആ​ല​പ്പു​ഴ​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്നു രാ​വി​ലെ 5.50നു ​ചെ​ന്നൈ​യി​ൽ എ​ത്തി​ച്ചേ​രും.

ക​രൈ​ക്ക​ൽ-​എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ സ്പെ​ഷ​ൽ ട്രെ​യി​ൻ ഈ ​മാ​സം നാ​ലു മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. വൈകുന്നേരം 4.20നു ​ക​രൈ​ക്ക​ലി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്നു രാ​വി​ലെ ഏ​ഴി​ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. എ​റ​ണാ​കു​ളം-​ക​രൈ​ക്ക​ൽ സ്പെ​ഷ്യ​ൽ ട്രെ​യി​ൻ ഈ ​മാ​സം മൂ​ന്നി​ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 10.30നു ​എ​റ​ണാ​കു​ള​ത്തു നി​ന്നും പു​റ​പ്പ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്നു ഉ​ച്ച​യ്ക്ക് 12.10നു ​ക​രൈ​ക്ക​ലി​ൽ എ​ത്തി​ച്ചേ​രും

You might also like