മോഷ്ടിച്ച കാർ ആറ് മാസങ്ങൾക്ക് ശേഷം തിരിച്ചേൽപിച്ച് ‌ ‘മാതൃകയായി കള്ളൻ’, ഒപ്പം ഉടമയ്ക്കും പൊലീസിനും ഒരു കത്തും..

0

മാഹി: മോഷ്ടിച്ച കാർ മാനസാന്തരം വന്ന മോഷ്ടാവ് ആറ് മാസത്തിന് ശേഷം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ചു. മാഹി ഗവ: ആയുർവ്വേദ മെഡിക്കൽ കോളജിലെ അസി: പ്രൊഫസർ ഡോ: ലിജിന്റെ ബൊലേറോയാണ് ആറു മാസത്തിന് ശേഷം തിരിച്ച്‌ കിട്ടിയത്.
വയനാട് മീനങ്ങാടിയിലെ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയ മോഷ്ടാവ് കാർ ഷെഡ്ഢിന്റെ ഷട്ടർ പൊളിച്ചാണ് കാർ മോഷ്ടിച്ചത്. ആറ് മാസക്കാലത്തിനിടയിൽ നാലായിരം കി.മീ ദൂരം മോഷ്ടാവ് കാറോടിച്ചിരുന്നു. ഒടുവിൽ ആർ.സി. യിലെ മേൽവിലാസത്തിലേക്ക് കാർ കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നിർത്തിയിട്ടിട്ടുണ്ടെന്നും, തന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് കത്തയക്കുകയായിരുന്നു. ഇത്തരമൊരു കത്ത് പൊലീസിനും അയച്ചിരുന്നു. മീനങ്ങാടി പൊലീസ് കാർ കണ്ടെത്തി കോടതിയിൽ ഹാജരാക്കി.

You might also like