വയോധികനെ മർദിച്ച എസ്‌ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ്

0

ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷൻ എസ്‌ഐ മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വികെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ്‌ഐ ഷജീം മർദിച്ചത്.
പ്രാഥമിക ശിക്ഷാ നടപടി എന്ന നിലയിൽ എസ്‌ഐയെ കെ.എ.പി അഞ്ചാം ബറ്റാലിയൻ കുട്ടിക്കാനത്തേക്ക് തീവ്ര പരിശീലനത്തിനായി അയച്ചു. അന്വേഷണ റിപ്പോർട്ട് കൂടി വന്നശേഷം കേരള പൊലീസ് അക്കാദമി ഡയറക്ടർ കൂടിയായ എഡിജിപി ആകും മറ്റ് ശിക്ഷാനടപടികൾ തീരുമാനിക്കുക.

You might also like