വയോധികന്റെ മൃതദേഹം വഴിയരികിൽ , മണിക്കൂറുകൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി

0

പാലക്കാട് : വഴിയരികിൽ മൂന്നുമണിക്കൂറോളം അനാഥമായ നിലയിൽ കണ്ട വയോധികന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാലക്കാട് കൊടുവായൂർ ബസ് സ്റ്റാൻഡിലാണ് സംഭവം. രാത്രി ഏഴ് മണിയോടെയാണ് കൊടുവായൂർ സ്വദേശി സിറാജുദ്ദീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടരമണിക്കൂറോളം പിന്നിട്ടിട്ടും മൃതദേഹം മാറ്റാൻ പൊലീസും ആരോഗ്യവകുപ്പും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് മൂന്നുമണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു പുതുനഗരം പൊലീസ് ആരോഗ്യവകുപ്പിനെ വിവരം അറിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

You might also like