വീടിന്റെ ഭിത്തി പൊളിച്ചു മകന് അന്തൃവിശ്രമ സ്ഥലം ഒരുക്കി പാസ്റ്റർ മാധവൻ യേശുദാസ്

0 431

നെയ്യാറ്റിൻകര:  ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി തന്റെ ഇളയ മകന് അന്തൃവിശ്രമ സ്ഥലം ഒരുക്കി പാസ്റ്റർ മാധവൻ യേശുദാസ്.

തിരുവനന്തപുരം/പാറശ്ശാലയിൽ ആണ് സ്വന്തം മകന്റെ മൃതശരീരം അടക്കം ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ സഭാഹാളിനോട് ചേർന്ന് പുറകുവശത്ത് ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി പാസ്റ്റർ മാധവൻ യേശുദാസ് തന്റെ ഇളയമകനെ സംസ്കരിച്ചത്.

ആയിരക്കണക്കിന് ശുശ്രൂഷകരും, ദൈവമക്കളും ക്രിസ്തുവിനെക്കാൾ സംഘടനകളുടെ പേരിൽ ഊറ്റംകൊള്ളുന്ന നെയ്യാറ്റിൻകര ദേശത്ത് കഷ്ടതയിൽ കഴിയുന്ന ഒരു വിശ്വാസിയുടെ ശരീരം മറവു ചെയ്യാൻ ഒരു സ്മശാന സ്ഥലം ഇല്ലാത്തത് ദു:ഖകരമാണ്. അനേകം ദൈവദാസന്മാരുടെയും വിശ്വാസികളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്.

ഇലക്ഷന് വേണ്ടി പെന്തെക്കോസ്ത് സഭ പാസ്റ്റർമാർ ലക്ഷകണക്കിന് പണം വാരി വിതറുന്നു, സുവിശേഷ വേലയുടെ പേരിൽ വിവിധ രാജ്യങ്ങളിൽ നിന്നായി കോടി കണക്കിന് രൂപകൾ സംഘടന നേതാക്കൾ പിരിച്ചെടുക്കുന്നു, ഡിസ്ട്രിക്ട് പാസ്റ്റർമാർ ലക്ഷ കണക്കിന് രൂപകൾ മാസ വരുമാനമായി കൊയ്തു കൊണ്ടിരിക്കുന്നു, സുവിശേഷ വേലയുടെ പേരിൽ കിട്ടുന്ന പൈസ സ്വന്തം മക്കളെ ഡോക്ടർമാരും, എൻജിനിയർമാരും, ഉന്നത വിദ്യാഭ്യാസത്തിലും , അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും എത്തിക്കാൻ വെമ്പൽ കൊള്ളുന്നു. മോഡി കൂടിയ വാഹനങ്ങൾ മാറി മാറി വാങ്ങുന്നു , എസ്റ്റേറ്റുകൾ വാങ്ങുന്നു , വസ്തുക്കൾ വാങ്ങിയിടുന്നു, സുവിശേഷ വേലയ്ക്ക് വേണ്ടി വരുന്ന സമ്പത്തുകൾ ഇങ്ങനെ ഉപയോഗിക്കുന്പോൾ സുവിശേഷ വേല നിമിത്തം മറ്റു സമുദായത്തിൽ നിന്നും വിശ്വാസത്തിനു വേണ്ടി ഇറങ്ങി വന്നിട്ട് ഇത്തരത്തിലുള്ള അവസ്ഥകൾ കാണുന്പോൾ പെന്തെക്കോസ്ത് സമൂഹം ലജ്ജിച്ചു തല താഴ്ത്തും എന്ന് മറന്നു പോകരുത്. അതുകൊണ്ടു ഈ ദിവസങ്ങളിൽ പെന്തെക്കോസ്ത് സമൂഹം ഉണർന്നു പ്രവർത്തികേണ്ടുന്നത് അത്യാവശ്യം ആണെന്ന് ഈ വാർത്തകളിൽ തിരിച്ചറിയേണ്ടുന്നത് നന്ന് .

You might also like
WP2Social Auto Publish Powered By : XYZScripts.com