വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

0

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കു​ട​പ്പ​ന​ക്കു​ളം സെ​ൻറ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. മ​ത്താ​യി മ​രി​ച്ച്‌ 40 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.

ജൂ​ലൈ 28നാ​ണ് മ​ത്താ​യി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 31നു ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച്‌ കു​ടും​ബം ന​ട​ത്തി​യ പോ​രാ​ട്ടം ഇ​തി​നോ​ട​കം ശ്ര​ദ്ധേ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഓ​ഗ​സ്റ്റ് 21ന് ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​തി​നു പി​ന്നാ​ലെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​നും സി​ബി​ഐ തീ​രു​മാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

You might also like